ഇത് പോലൊരു ഹാപ്പി റെഡ് കാർഡ് ഫുട്ബോൾ ചരിത്രത്തിൽ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല; വീഡിയോ വൈറലാകുന്നു
കാമറൂൺ താരം വിൻസന്റ് അബുബക്കറിനു റഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുന്ന രംഗം ഫുട്ബോൾ ചരിത്രത്തിലെ തന്നെ മനോഹരമായ ഒരു രംഗമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ബ്രസീലിനെതിരെ ഗോൾ നേടിയ അവേശത്തിൽ ഷർട്ട് ഊരി ആഘോഷം പ്രകടിപ്പിച്ച അബൂബക്കറിനെ ഫിഫ നിയമ പ്രകാരം മഞ്ഞക്കാർഡ് കാണിക്കുകയായിരുന്നു. പ്രസ്തുത കളിയിൽ നേരത്തെ ഒരു ഫൗളിനു മഞ്ഞക്കാർഡ് ലഭിച്ചിരുന്നതിനാൽ രണ്ട് മഞ്ഞക്കാർഡ് ലഭിച്ച നിലയിൽ റഫറിക്ക് ചുവപ്പ് കാർഡ് കാണിക്കേണ്ടി വരികയും അബൂബക്കർ ഗ്രൗണ്ടിനു പുറത്തേക്ക് പോകേണ്ടി വരികയും ചെയ്തു.
എന്നാൽ റഫറി വളരെ ശാന്തനും സൗമ്യനുമായി വന്ന് ചിരിച്ച് കൊണ്ട് വിൻസന്റ് അബൂബബക്കറിനു ഹാൻഡ്ഷേക്ക് നൽകുകയും ശേഷം തലയിൽ തലോടുകയും ചെയ്തതിനു ശേഷമായിരുന്നു റെഡ് കാർഡ് കാണിച്ചത്.
അബൂബക്കറും റഫറിയുടെ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും കൈവീശി തലയാട്ടി പുറത്തേക്ക് പോകുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ ചുവപ്പ് കാർഡ് ആയി വിലയിരുത്തപ്പെടുന്ന പ്രസ്തുത വീഡിയോ കാണാം.
https://www.instagram.com/reel/ClsrlBXDI00/?igshid=ZmVmZTY5ZGE=
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa