ഇന്ന് മുതൽ സൗദിയിൽ തണുപ്പ് വർദ്ധിക്കും
ശനിയാഴ്ച മുതൽ വിന്റർ സ്ക്വയർ ആദ്യ ഘട്ടം ആരംഭിക്കുന്നതോടെ സൗദിയിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
വിന്റർ സ്ക്വയർ അഥവാ ശിതാഅ് മിർബആനിയയുടെ പ്രഥമ ഘട്ടം ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് പ്രമുഖ സൗദി കാലാവസ്ഥാ നിരീക്ഷകൻ ഡോ: ഖാലിദ് അസആഖ് സൂചിപ്പിച്ചു.
ഇന്ന് ശനിയാഴ്ച ഒന്നാം ഘട്ടം ആരംഭിക്കുന്ന വിന്റർ സ്ക്വയറിന്റെ ഏറ്റവും ശക്തമായ ഘട്ടം ആരംഭിക്കുന്നത് രണ്ടാഴ്ച കൂടി കഴിയുന്നതോടെയായിരിക്കുമെന്നും ഡോ: ഖാലിദ് അറിയിക്കുന്നു. അതോടെ തണുപ്പ് അതിന്റെ പാരമ്യത്തിലേക്ക് കടക്കും.
ശൈത്യകാലത്ത് സൗദിയിൽ തണുപ്പ് ഏറ്റവും ശക്തമാകുന്ന 40 ദിവസങ്ങളെയാണ് വിന്റർ സ്ക്വയർ അഥവാ മിർബആനിയ എന്ന പേരിൽ വിളിക്കുന്നത്. ശാമിൽ വിന്റർ സ്ക്വയർ 90 ദിവസമാണ് അനുഭവപ്പെടുക.
കർഷകർക്കും കാർഷിക ഭൂമികൾക്കും, മഞ്ഞ്, തണുത്തുറയൽ എന്നിവയുടെ ഉയർന്ന സാധ്യതകൾ കാരണം കാർഷിക വിളകളുടെ കേടുപാടുകൾ സംഭവിക്കുന്നത് ഈ സീസണിൽ ആണ്.
ഉയർന്ന അളവിൽ മഴക്കും കുറഞ്ഞ നിലയിലുള്ള താപ നിലക്കും ഈ സീസണിൽ അറേബ്യൻ ഉപദ്വീപ് സാക്ഷ്യം വഹിക്കുമെന്നും നിരീക്ഷകർ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa