Tuesday, December 3, 2024
GCCTop StoriesTravel

ചെങ്കണ്ണ് വ്യാപകം; കരിപ്പൂരിൽ നിന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ തിരിച്ചയച്ചു

കരിപ്പൂർ: കേരളത്തിൽ ചെങ്കണ്ണ് രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ യാത്രാ വിലക്കുമായി രംഗത്ത്.

ഇന്നലെ രാവിലെ മലപ്പുറം തിരൂർ സ്വദേശികളായ ഒരു കുടുംബത്തിനെ കുവൈത്ത് വിമാനത്തിൽ ബോഡിംഗ് നൽകാതെ മടക്കി. ഇതിനു മുംബും പലരെയും യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ മടക്കിയ കുടുംബത്തെ എയർപോർട്ട് ജീവനക്കാർക്ക് സംശയം തോന്നിയതിനാൽ ഡോക്ടർ വന്ന് പരിശോധിച്ച് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇത്തരത്തിൽ ചെങ്കണ്ണ് ബാധിച്ചതായി സംശയം ഉള്ളവർ യാത്രക്ക് മുമ്പ് തന്നെ ഡോക്ടർമാരെ സമീപിച്ച് യാത്ര മുടങ്ങില്ലെന്ന് ഉറപ്പാക്കുന്നത് പിന്നീട് പ്രയാസങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് ഖൈർ ട്രാവൽസ് കോട്ടക്കൽ എംഡി ബഷീർ നിർദ്ദേശിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്