കൂലിക്കഫീലുമാർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി ജവാസാത്ത്
വിദേശ തൊഴിലാളികളെ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുകയോ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുകയോ ചെയ്യുന്ന കൂലിക്കഫീലുമാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് 1 ലക്ഷം റിയാൽ വരെ പിഴയും 6 മാസം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.
അതോടൊപ്പം അത്തരം സ്പോൺസർമാരെ അഞ്ച് വർഷം വരെ റിക്രൂട്ട്മെന്റിൽ നിന്ന് വിലക്കുമെന്നും ജവാസാത്ത് ഓർമ്മിച്ചു.
അതേ സമയം നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനകൾ സൗദി ജവാസാത്ത് ശക്തമായി തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം14,000 ത്തിലധികം പേരെയാണ് പരിശോധനകളിൽ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa