സൗദിയിൽ വ്യാഴം മുതൽ ലോറി ഡ്രൈവർമാർക്ക് പ്രൊഫഷണൽ ഡ്രൈവർ കാർഡ് നിർബന്ധം
റിയാദ്: ഡിസംബർ 8 വ്യാഴാഴ്ച മുതൽ സൗദിയിലെ ലോറി ഡ്രൈവർമാർക്ക് പ്രൊഫഷണൽ ഡ്രൈവർ കാർഡ് നിർബന്ധമാകുമെന്ന് ഗതാഗത മന്ത്രാലയം ഓർമ്മിപ്പിച്ചു.
3.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ലോറികൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ആണ് പ്രൊഫഷണൽ ഡ്രൈവർ കാർഡ് ബാധകമാകുക.
“പ്രൊഫഷണൽ ഡ്രൈവർ” കാർഡ് ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യകത സൗദി പൊതുഗതാഗത സമിതി നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
ട്രക്ക് മേഖലയിലെ ബിനാമി പ്രവണത അവസാനിപ്പിച്ച്, ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു പ്രൊഫഷണൽ ഡ്രൈവർ കാർഡ് സഹായകരമാകും.
ഇതിനു പുറമേ, ചരക്ക് ഗതാഗതത്തിന്റെ സുരക്ഷയ്ക്കും ഡ്രൈവർമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രൊഫഷണൽ ഡ്രൈവർ കാർഡ് വഴി ലക്ഷ്യമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa