സൗദി ബജറ്റ് പ്രഖ്യാപിച്ചു; ലെവിയും വാറ്റും കുറക്കില്ല
റിയാദ്: സൗദി അറേബ്യ 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ബുധനാഴ്ച പ്രഖ്യാപിച്ചു.
1130 ബില്യൺ റിയാൽ ആണ് മൊത്തം വരുമാനം പ്രതീക്ഷിക്കുന്നത്. ചെലവ് 1114 ബില്യൺ റിയാൽ. മിച്ചം 16 ബില്യൺ റിയാൽ.
നികുതിയിനത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 322 ബില്യൺ റിയാൽ, എണ്ണ വരുമാനം, സർക്കാർ നിക്ഷേപം, ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപ്പന എന്നിവയിൽ നിന്നുള്ള ലാഭം 808 ബില്യൺ റിയാലുമാണ്.
ചെലവിൽ 957 ബില്യൺ പ്രവർത്തന ചെലവുകൾക്കും 157 ബില്യൺ റിയാൽ മൂലധന ചെലവുകൾക്കും കണക്കാക്കി.
അതേ സമയം വാറ്റിലും വിദേശ തൊഴിലാളികൾക്കുള്ള ലെവിയിലും മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്ന് സൗദി ധനകാര്യ മന്ത്രി അബ്ദുല്ല ജദ് ആൻ അറിയിച്ചു. എണ്ണ വിലയുടെ ചാഞ്ചാട്ടം ബജറ്റ് തുകയെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa