Monday, September 23, 2024
Saudi ArabiaTop Stories

ജാഗ്രതാ നിർദ്ദേശം; സൗദിയിൽ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത

ജിദ്ദ: ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

മക്ക പ്രവിശ്യയിൽ മക്ക,ജിദ്ദ,റാബിഗ്, ത്വാഇഫ്,ജമൂം, കാമിൽ,ഖുലൈസ്,അലൈത്, ഖുൻഫുദ, അറളിയാത്, അലം, മൈസാൻ എന്നിവിടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടും.

മദീന, റിയാദ്, അസീർ, ഹായിൽ, നോർതേൺ ബോഡർ, ജിസാൻ, അൽബാഹ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലും മഴ അനുഭവപ്പെടും.

മഴക്ക് പുറമെ ആലിപ്പഴ വർഷവും കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഇത്തരം അന്തരീക്ഷത്തിൽ അപകടസാധ്യതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും തോടുകളിൽ നിന്നും താഴ്‌വരകളിൽ നിന്നും വെളളം കൂടുന്ന സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാനും അവയെ മറികടക്കാൻ ശ്രമിക്കരുതെന്നും വിവിധ മാധ്യമങ്ങളിലൂടെ അറിയിച്ച ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

അതേ സമയം മക്ക, ജിദ്ദ മേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കും സ്റ്റാഫിനും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്