Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പേഴ്സണൽ വിസ; അറിയേണ്ട നിബന്ധനകൾ

സൗദി പൗരന്മാർക്ക് സ്വന്തം നിലയിൽ വിദേശത്തുള്ള സുഹൃത്തുക്കളെ കൊണ്ട് വരാൻ സാധിക്കുന്ന പുതിയ തരം വിസയാണ് പേഴ്സണൽ വിസ.

പല പ്രവാസികളും സൗദി പൗരന്മാർക്ക് ലഭിക്കുന്ന പേഴ്സണൽ വിസ ഉപയോഗിച്ച് സൗദിയിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ പ്രസ്തുത വിസ സംബന്ധിച്ച ചില വ്യവസ്ഥകൾ താഴെ വിവരിക്കുന്നു.

പേഴ്സണൽ വിസ സിംഗിൾ എൻട്രി ആയിട്ടും മൾട്ടി എൻട്രി ആയിട്ടും ഇഷ്യു ചെയ്ത് ലഭിക്കും. സിംഗിൾ എൻട്രി വിസക്ക് 90 ദിവസം വാലിഡിറ്റിയും 90 ദിവസം താമസ കാലാവധിയും ഉണ്ടായിരിക്കും.

അതേ സമയം മൾട്ടി എൻട്രി വിസക്ക് 365 ദിവസം വാലിഡിറ്റിയും 90 ദിവസം താമസ കാലാവധിയും ആണ് ഉണ്ടായിരിക്കുക. മൾട്ടിയിൽ സൗദിയിലെത്തുന്നയാൾക്ക് ഒരു വർഷത്തിനുള്ളിൽ ആകെ 90 ദിവസം മാത്രമേ സൗദിയിൽ കഴിയാൻ സാധിക്കൂ. അതെ സമയം ഈ 90 ദിവസ അനുമതി വിവിധ സന്ദർഭങ്ങളിൽ ആയി ഒരു വർഷത്തിനുള്ളിൽ ഉപയോഗപ്പെടുത്തിയാൽ മതി.

പേഴ്സണൽ വിസ ഒരേ സമയം നിരവധി പേർക്ക് അപേക്ഷിക്കാൻ സാധിക്കും. പേഴ്സണൽ വിസയിലെത്തുന്നവർക്ക് ഉംറയും മദീനാ സിയാറയും നിർവ്വഹിക്കാനും സൗദിയിലെ മുഴുവൻ സ്ഥലങ്ങളും സഞ്ചരിക്കാനും അനുമതിയുണ്ടാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്