ഇന്നത്തെ രണ്ടാം സെമിയിൽ ആര് ജയിക്കും; റോബോട്ടിന്റെ പ്രവചനം ഇങ്ങനെ
ഫിഫ 2022 ലോകക്കപ്പിലെ കഴിഞ്ഞ ദിവസത്തെ അർജന്റീനയുടെ വിജയം പ്രവചിച്ച അൽജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് ഇന്നത്തെ രണ്ടാമത്തെ സെമി ഫൈനലിലെ വിജയിയെയും പ്രവചിച്ചു.
200 ലധികം ഘടകങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കാഷിഫ് റോബോട്ട് വിജയികളെ പ്രവചിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മൊറോക്കോയും ഫ്രാൻസും തമ്മിലുള്ള ഇന്നത്തെ രണ്ടാമത്തെ സെമിഫൈനലിന്റെ ഫലം കാഷിഫ് റോബോട്ട് പ്രവചിക്കുന്നത് ഇങ്ങനെ.
“എല്ലാ സാധ്യതകളും കണക്കിലെടുത്ത്, മൊറോക്കോ ഒരു ഉയർന്ന പോരാട്ടത്തെ അഭിമുഖീകരിക്കും. അതേ സമയം ഫ്രാൻസിനാണ് വിജയത്തിനുള്ള ശക്തമായ സാധ്യത. മൊറോക്കോയുടെ ലോകകപ്പ് തേരോട്ടം അവസാനിപ്പിക്കാൻ ഫ്രാൻസിനു 68 ശതമാനം സാധ്യത നൽകുന്നു”.
മൂന്നിൽ ഒന്ന് ശതമാനം മാത്രമാണ് മൊറോക്കോക്ക് ഫൈനലിൽ എത്താൻ സാധ്യത. ഏതെങ്കിലും സാഹചര്യത്തിൽ മൊറോക്കോ ഫൈനലിൽ എത്തിയാൽത്തന്നെ കപ്പുയർത്താൻ സാധ്യത 31 ശതമാനം മാത്രമാണെന്നും കാഷിഫ് വ്യക്തമാക്കുന്നു.
61 മാച്ചുകൾ പ്രവചിച്ചതിൽ നിന്നും കാഷിഫ് 67 ശതമാനം കൃത്യത പുലർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa