ഗാർഹിക തൊഴിലാളികളുടെ ആധിക്യം സൗദികളുടെ പെൻഷൻ അർഹതയെ ബാധിക്കും
സൗദികൾക്കുള്ള സാമൂഹിക സുരക്ഷാ പെൻഷന്റെ അവകാശത്തെ ബാധിക്കുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണ്ണയിച്ചു.
ഒരു കുടുംബത്തിൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടെങ്കിൽ അത് സാമൂഹിക സുരക്ഷാ പെൻഷന്റെ അവകാശത്തെ ബാധിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
അതേ സമയം മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ഗാർഹിക തൊഴിലാളികളുടെ സാന്നിദ്ധ്യം പെൻഷൻ അവകാശത്തെ ബാധിക്കില്ല എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
നേരത്തെ നാലിലധികം ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ അധികമുള്ള ഓരോ തൊഴിലാളിക്കും ലെവി നിർബന്ധമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa