Thursday, November 21, 2024
FootballQatarTop Stories

റോബോട്ടിന്റെ കഴിഞ്ഞ മൂന്ന് പ്രവചനങ്ങളും ശരിയായി

ഫിഫ ലോകക്കപ്പ് 2022 ലെ രണ്ട് സെമി ഫൈനൽ മത്സര വിജയികളെയും മൂന്നാം സ്ഥാനക്കാരെയും കൃത്യമായി പ്രവചിച്ച അൽജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് കാഷിഫ് ശ്രദ്ധേയനാകുന്നു.

സെമികളിൽ അർജന്റീന, ഫ്രാൻസ് എന്നീ ടീമുകളുടെ വിജയം പ്രവചിച്ച റോബോട്ട് ഇന്ന് നടന്ന മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫിൽ ക്രൊയേഷ്യക്കായിരുന്നു വിജയ സാധ്യത കൽപ്പിച്ചിരുന്നത്.

200 ലധികം വ്യത്യസ്ത ഡാറ്റകൾ വിലയിരുത്തിയാണ് കാഷിഫ് റോബോട്ട് പ്രവചനം നടത്തുന്നത്.

കഴിഞ്ഞ 63 മത്സരങ്ങൾ പ്രവചിച്ചതിൽ ഏകദേശം 70 ശതമാനത്തിനടുത്ത് റോബോട്ടിന്റെ പ്രവചനം ശരിയായിട്ടുണ്ട് എന്നത് പ്രാധാന്യം അർഹിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്