മൊറോക്കോയുടേത് ധീരമായ മടക്കം
അറബിക്കഥയിലെ ജിന്നുകളെ പോലെ ഈ ലോകക്കപ്പിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ടീം ആയിരുന്നു അറ്റ്ലസ് സിംഹങ്ങൾ എന്ന പേരിലറിയപ്പെടുന്ന മൊറോക്കോ.
ഗ്രൂപ്പ് എഫ് ഇൽ രണ്ട് വിജയവും ഒരു സമനിലയുമായി പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും പ്രീ ക്വാർട്ടറിൽ സ്പെയിനിനെയും ക്വാർട്ടറിൽ പോർച്ചുഗലിനെയും തറ പറ്റിക്കുകയും ചെയ്തായിരുന്നു മൊറോക്കൻ ചുണക്കുട്ടികൾ സെമി ഫൈനലിൽ പ്രവേശിച്ചത്.
സെമിഫൈനലിൽ ഫ്രാൻസിനോടും മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫിൽ ക്രൊയേഷ്യയോടും ധീരമായി പോരാടിയായിരുന്നു മൊറോക്കോ അടിയറവ് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
32 രാജ്യങ്ങളിൽ നിന്ന് അവസാന 4 രാജ്യങ്ങളിലെ ലിസ്റ്റിൽ ഇടം പിടിക്കാനും ലോകക്കപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ഖ്യാതി നേടാനും മൊറോക്കൻ ടീമിനായി എന്നത് എന്നും സ്മരിക്കപ്പെടും.
ഈ ലോകക്കപ്പിലെ പ്രകടനം വിലയിരുത്തിയാൽ മുൻ നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ മൊറോക്കോ കടന്ന് കയറും എന്നതിൽ സംശയമില്ല.
ഏതായാലും ഫിഫ ലോകക്കപ്പ് 2022 ലെ ഏറ്റവും അവിസ്മരണീയമായ കാര്യം എന്തായിരുന്നുവെന്ന് ചോദിച്ചാൽ അത് മോറോക്കൻ ജിന്നുകളുടെ പ്രകടനമായിരുന്നു എന്നായിരിക്കും വരും കാലങ്ങളിൽ കേൾക്കാൻ സാധ്യതയുള്ള മറുപടി.
ലോകഅറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa