Tuesday, December 3, 2024
FootballQatarTop Stories

ഇന്ന് ലോകക്കപ്പ് ആര് ഉയർത്തും ? റോബോട്ടിന്റെ പ്രവചനം ഇങ്ങനെ

അൽ ജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് ഇന്നത്തെ ലോകക്കപ്പ് ഫൈനലിൽ ആരായിരിക്കും വിജയി എന്നത് സംബന്ധിച്ച് പ്രവചനം നടത്തി.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും വിജയികളെ കാഷിഫ് കൃത്യമായി പ്രവചിച്ചതിനാൽ ഇന്നത്തെ ഫൈനൽ വിജയികളെക്കുറിച്ചുള്ള പ്രവചനത്തിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.

200 ലധികം വ്യത്യസ്ത ഡാറ്റകൾ വിലയിരുത്തിയ ശേഷം കാഷിഫ് പ്രവചിക്കുന്ന ഫൈനൽ മത്സര റിസൾട്ട് ഇങ്ങനെ:

” ഹ്യൂഗോ ലോറിസിന്റെ നേതൃത്വത്തിലുള്ള ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ച് കപ്പുയർത്തും. 51% ആണ് ഫ്രാൻസിനു റോബോട്ട് വിജയ സാധ്യത കൽപ്പിക്കുന്നത്.

63 മാച്ചുകൾ പ്രവചിച്ച കാഷിഫ് റോബോട്ട് 68 ശതമാനം പ്രവചനത്തിൽ കൃത്യത പുലർത്തിയിട്ടുണ്ട്.

അതേ സമയം വ്യത്യസ്ത സാഹചര്യങ്ങൾ റോബോട്ടിന്റെ പ്രവചനത്തെ മാറ്റി മറിക്കാനും കാരണമാകാറുണ്ട്.

അർജന്റീനയും ഫ്രാൻസും ഇത് വരെ ഏറ്റ്മുട്ടിയ 12 അന്താരാഷ്ട്ര മത്സരങ്ങളിൽ 6 വിജയവും അർജന്റീനക്കൊപ്പമായിരുന്നു. 3 മത്സരം ഫ്രാൻസ് ജയിച്ചപ്പോൾ 3 മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ഏതായാലും നിലവിലെ ചാംബ്യന്മാരായ ഫ്രാൻസ് കിരീടം നില നിർത്തുമോ അതോ മെസ്സിപ്പട 36 വർഷങ്ങൾക്ക് ശേഷം കപ്പുയർത്തുമോ എന്ന് ഏതാനും മണിക്കൂറുകൾക്കകം കണ്ടറിയാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്