Tuesday, December 3, 2024
QatarTop Stories

അർജന്റീനാാ…..

ഫിഫ 2022 ലോകക്കപ്പിലെ ആവേശം അലതല്ലിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ അർജന്റീന ജേതാക്കളായി.

ആദ്യ പകുതിയിൽ രണ്ട് ഗോളിനു അർജന്റീന മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും തിരിച്ചടിച്ച് ഫ്രാൻസ് സമനില പാലിച്ചു.

തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിലും ആദ്യം അർജന്റീന ഗോളടിച്ച് മൂന്നിട്ട് നിന്നെങ്കിലും ഫ്രാൻസ് വീണ്ടും ഗോൾ മടക്കിയതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ട് ഷോട്ടുകൾ ഫ്രാൻസ് താരങ്ങൾ മിസ്സാക്കുകയും അർജന്റീനിയൻ താരങ്ങൾ അടിച്ച ഷോട്ടുകൾ ഗോളാക്കുകയും ചെയ്തതോടെ വിജയം അർജ്ന്റീനക്കൊപ്പം നിൽക്കുകയായിരുന്നു.

36 വർഷങ്ങൾക്ക് ശേഷമാണ്‌ അർജ്ന്റീന ലോകക്കപ്പ് കിരീടം നേടുന്നത് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്