Sunday, November 24, 2024
Saudi ArabiaTop Stories

വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അടിസ്ഥാന നിബന്ധന വ്യക്തമാക്കി സൗദി മുറൂർ

വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അടിസ്ഥാന നിബന്ധന സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി.

വാഹനം വാങ്ങുന്നയാൾക്ക് ട്രാഫിക് നിയമ ലംഘനങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് വാഹന കൈമാറ്റം നടത്തുന്നതിനുള്ള അടിസ്ഥാന നിബന്ധനയാണെന്നാണ് മുറൂർ വ്യക്തമാക്കിയത്.

മറ്റൊരു സുപ്രധാന അറിയിപ്പിലൂടെ കുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്നതിന്റെ അപകടത്തെക്കുറിച്ച് മുറൂർ മുന്നറിയിപ്പ് നൽകി.

10 വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് അവരുടെ ജീവൻ അപകടത്തിലാക്കും. കുട്ടികളുടെ സുരക്ഷക്കായി പിൻ സീറ്റിൽ സ്പെഷ്യൽ സീറ്റും ബെൽറ്റും സജ്ജീകരിക്കണമെന്നും മുറൂർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്