മകനെ കാറിൽ തീക്കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് മാപ്പ് നൽകില്ലെന്ന് ബന്ദർ ഖർഹദിയുടെ പിതാവ്
തന്റെ മകനെ അതി നിഷ്ഠൂരമായി കൊല ചെയ്ത പ്രതിക്ക് മാപ്പ് നൽകില്ലെന്ന് കൊല ചെയ്യപ്പെട്ട ബന്ദർ ഖർഹദിയുടെ പിതാവ് പ്രസ്താവിച്ചു.
ഏതാനും ദിവസം മുംബ് ജിദ്ദയിലെ അമീർ ഫവാസിൽ വെച്ച് ഉണ്ടായ എല്ലാവരെയും ഞെട്ടിച്ച അതി നിഷ്ഠൂരമായ കൊലപാതകം നടത്തിയ ബന്ദറിന്റെ സുഹൃത്ത് കൂടിയായ സൗദി പൗരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൗദി എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു കൊല ചെയ്യപ്പെട്ട ബന്ദർ ഖർഹദി.
ഒരു കെട്ടിടത്തിന്റെ പാർക്കിംഗിൽ നിർത്തിയിരുന്ന കാറിലിരുന്ന ബന്ദറിനെ പ്രതി പെട്രോൾ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.
തീ ശരീരത്തിലേക്ക് പടരുന്നതിനിടെ കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ദർ പിന്നീട് അന്ത്യ ശ്വാസം വലിക്കുകയായിരുന്നു. “ഞാൻ എന്ത് തെറ്റാണ് ചെയ്തത്” എന്ന് ശരീരത്തിൽ തീ പടരുംബോൾ ബന്ദർ തന്റെ സുഹൃത്തിനോട് ഉറക്കെ വിളിച്ച് ചോദിച്ചിരുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“40 കാരനായ ബന്ദർ രണ്ട് കുട്ടികളുടെ പിതാവാണ്. മതാധ്യാപനങ്ങൾ പാലിക്കുകയും ചിട്ടയുള്ള ജീവിതം നയിക്കുകയും ചെയ്യുന്ന വ്യക്തിയുമാണ്. ഒരു മനുഷ്യനെ പച്ചക്ക് കത്തിക്കുക എന്നതെല്ലാം സിനിമകളിൽ മാത്രം കാണുന്നതും നമ്മുടെ സമൂഹത്തിനു ചിന്തിക്കാൻ സാധിക്കാത്തതുമായ ഒരു കാര്യമാണ്. ഒരു നിലക്കും പ്രതിക്ക് മാപ്പ് നൽകില്ലെന്നും ഇനിയൊരു മാതാവിനും പിതാവിനും ഈ അവസ്ഥ ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും” ആണ് ബന്ദറിന്റെ പിതാവ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
പ്രതിക്ക് ബന്ദറിനോടുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa