സൗദിയുടെ എണ്ണേതര കയറ്റുമതിയിൽ കുതിപ്പ്
2021 ഒക്ടോബറിനെ അപേക്ഷിച്ച് സൗദി അറേബ്യയുടെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 2022 ഒക്ടോബറിൽ 13.9% വർദ്ധിച്ചു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ വ്യാപാര റിപ്പോർട്ട് അനുസരിച്ച് ഒക്ടോബറിൽ കയറ്റുമതിയുടെ മൂല്യം 120.7 ബില്യൺ റിയാൽ ആയി ഉയർന്നു, 2021 ഒക്ടോബറിൽ ഇത് 106.0 ബില്യൺ റിയാൽ ആയിരുന്നു.
ഈ വർദ്ധനവ് പ്രധാനമായും എണ്ണ കയറ്റുമതിയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ ഇത് 13.7 ബില്യൺ റിയാൽ അല്ലെങ്കിൽ 16.6% ആയി വർദ്ധിച്ചു.
മൊത്തം കയറ്റുമതിയിലെ എണ്ണ കയറ്റുമതി വിഹിതം 2021 ഒക്ടോബറിൽ 77.5% ൽ നിന്ന് 2022 ഒക്ടോബറിൽ 79.4% ആയി വർദ്ധിച്ചിട്ടുണ്ട്.
അതേ സമയം എണ്ണ ഇതര കയറ്റുമതി (പുനർ കയറ്റുമതി ഉൾപ്പെടെ) 4.4% വർദ്ധിച്ച് 2022 ഒക്ടോബറിൽ, 23.9 ബില്യണിൽ നിന്ന് 24.9 ബില്യൺ റിയാലായി വർദ്ധിച്ചു. ചരക്കുകളുടെ ഇറക്കുമതി 2022 ഒക്ടോബറിൽ 39.3% (SR18.0 ബില്ല്യൺ) ആയും വർദ്ധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa