ഈ ലോകകപ്പിന്റെ ഏറ്റവും വലിയ നേട്ടം വെള്ളക്കാരനെ കഴുകാൻ പഠിപ്പിച്ചത്; വൈറലായി ഖത്തറിലെ ബാത്രൂം അനുഭവങ്ങൾ
പശ്ചിമേഷ്യയിൽ, അതും ഒരു ഗൾഫ് രാജ്യത്ത് ആദ്യമായി വേൾഡ്കപ്പിന് എത്തിയ പലർക്കും ഖത്തറിലെ അനുഭവങ്ങളെല്ലാം പുതുമയുള്ളതായിരുന്നു. അറബികളുടെ വസ്ത്രധാരണവും, ആദിത്യ മര്യാദയും അടക്കമുള്ള അനുഭവങ്ങൾ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അതിൽ ഏറ്റവും കൗതുകത്തോട് കൂടി ആളുകൾ പങ്കു വെച്ച വീഡിയോ, ബാത്റൂമുകളിൽ കഴുകാൻ വെള്ളം ഉണ്ടെന്നതിനെ കുറിച്ചായിരുന്നു. നൂറു കണക്കിന് വീഡിയോകളാണ് ബാത്‌റൂമിൽ കഴുകുവാനുള്ള പൈപ്പ് (ഹെൽത്ത് ഫോസറ്റ്) നെ കുറിച്ച് വിദേശികൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.
പലർക്കും ഇത് എന്തിനാണ് ഉപയോഗിക്കുക എന്ന് അറിയാതെ വിഡിയോയിൽ ആളുകളോട് ഇതിന്റെ ഉപയോഗം കമന്റ് ചെയ്യാൻ പറയുന്നുണ്ടായിരുന്നു. പലരും ഇത്തരം പൈപ്പുകൾ ആദ്യമായിട്ടാണ് കാണുന്നത് എന്ന് പറയുന്നത് കേൾക്കാം.
ഇപ്പോഴിതാ ഖത്തറിൽ വെച്ച് കഴുകിത്തുടങ്ങിയ പലരും നാട്ടിലെത്തിയപ്പോൾ കഴുകാൻ വെള്ളമില്ല എന്ന് പരാതി പറഞ്ഞ് വീഡിയോ ചെയ്തിരിക്കുകയാണ്.
ഒരു മാസത്തോളം ഖത്തറിൽ വെച്ച് കഴുകി ശീലമായ പലർക്കും നാട്ടിലെത്തിയപ്പോൾ കഴുകാൻ വെള്ളമില്ലാത്തത് ബുദ്ധിമുട്ടായി എന്ന് പറയുന്നുണ്ട്.
ഏതായാലും മദ്യക്കുപ്പി പൊട്ടിക്കാതെ ലോകകപ്പ് വിജയം ആഘോഷിക്കാം എന്ന് പഠിപ്പിച്ചത് പോലെ, പുതിയ ഒരു ശീലം കൂടി ഖത്തർ പടിഞ്ഞാറിനെ പഠിപ്പിച്ചു എന്നാണ് കമന്റിൽ പലരും അഭിപ്രായപ്പെടുന്നത്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ നേട്ടമാണ് വെള്ളക്കാരനെ കഴുകാൻ പഠിപ്പിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് ചിലർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വിദേശികൾ പങ്കുവെച്ച ബാത്രൂം വിഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa