Saturday, September 21, 2024
Saudi ArabiaTop Stories

തന്റെ കീഴിൽ ജോലി ചെയ്ത ഇന്ത്യക്കാരന്റെ കുടുംബത്തിന് വൻ തുക സഹായം നൽകി സൗദി സ്പോൺസർ

കഴിഞ്ഞയാഴ്ച റിയാദ് തുമൈറിൽ മരിച്ച ഇന്ത്യക്കാരന്റെ കുടുംബത്തിന്  സ്പോൺസർ വൻ തുക സഹായം നൽകിയത് ശ്രദ്ധേയമാകുന്നു.

യുപി സ്വദേശി മുഹമ്മദ്‌ ഇർഫാന്റെ കുടുംബത്തിനാണ് കഫീൽ നവാഫ് മുഹമ്മദ്‌ ഇബ്രാഹീം 41,000 റിയാൽ ( 8.78 ലക്ഷം രൂപ) സഹായം നൽകിയത്.

കഫീലിന്റെ തോട്ടത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്തിരുന്ന ഇർഫാൻ ഹൃദയാഘാതം മൂലമായിരുന്നു മരിച്ചത്.

നേരത്തെ സാലറിയും മറ്റു ആനുകൂല്യങ്ങളുമെല്ലാം സ്പോൺസർ ഇർഫാന്റെ മകന്റെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തിരുന്നു.

പിന്നീട് ആ കുടുംബത്തിന്റെ ദയനീയാവസ്ഥ സാമൂഹിക പ്രവർത്തകനും തുമൈർ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാനുമായ വാജിദ്,  കഫീലിനെ അറിയിച്ചപ്പോൾ ഇർഫാന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ വാങ്ങി 41,000 റിയാൽ കൂടി അയച്ച് കൊടുക്കുകയായിരുന്നു.

ചില സ്പോൺസർമാർ സാലറി പോലും നൽകാൻ മടി കാണിക്കുന്ന വാർത്തകൾ കേൾക്കുന്നതിനിടയിൽ ഇത്രയും വലിയ തുക തന്റെ തൊഴിലാളിയുടെ കുടുംബത്തിന്  സ്പോൺസർ നല്കിയത് സമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസക്ക് കാരണമായിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്