Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ വൻ അഴിമതി വേട്ട; 170 പേർ അറസ്റ്റിൽ

റിയാദ്: കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം എന്നിവയിൽ ഉൾപ്പെട്ട 170 പേരെ അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ സമിതി അറിയിച്ചു.

കസ്റ്റഡിയിലുള്ളവർ ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, റൂറൽ അഫയേഴ്സ്- ഹൗസിംഗ് മന്ത്രാലയം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിൽ പെട്ടവരാണെന്ന് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2426 നിരീക്ഷണ സന്ദർശനങ്ങൾ നടത്തിയതിൽ  437 പേരായിരുന്നു സംശയത്തിന്റെ നിഴലിലുണ്ടായിരുന്നതെന്ന്  സമിതി വ്യക്തമാക്കുന്നു.

സൗദി അഴിമതി വിരുദ്ധ സമിതി അഴിമതിയും അധികാര ദുർവിനിയോഗവും കള്ളപ്പണവും തടയുന്നതിനായി ശക്തമായ പരിശോധനകളാണ് നടത്തി വരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്