റൊണാൾഡോയുമായുള്ള അൽ നസ്റിന്റെ കരാർ ഉടൻ പൂർത്തിയാകുമെന്ന് മാധ്യമപ്രവർത്തകൻ
റിയാദ്: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസ്ർ ക്ലബിലേക്ക് പ്രതീക്ഷിക്കുന്ന ചരിത്രപരമായ ട്രാൻസ്ഫർ കരാർ ഉടൻ പൂർത്തിയാകുമെന്ന് സ്പോർട്സ് ജേർണലിസ്റ്റ് വലീദ് അൽ-ഫറജ് സൂചന നൽകി.
വലിദ് അൽ-ഫറജ് എംബിസി പ്രോഗ്രാമായ ആക്ഷൻ വിത്ത് വലീദിൽ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
നിലവിൽ ഇടപാടിനെക്കുറിച്ചുള്ള വലിയ നിശബ്ദതയുടെ പിറകിലുള്ള കാരണം ഫിനാൻഷ്യർമാരും കളിക്കാരൻ തന്നെ രഹസ്യം ഇപ്പോൾ പുറത്താകാൻ ആഗ്രഹിക്കാത്തതുമാണ്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ റോണാൾഡൊ ആഗ്രഹിക്കുന്നു.
തനിക്ക് ലഭ്യമായ വിവരമനുസരിച്ച്, റിയാദിലെ ഒരു പ്രധാന ഹോട്ടലിൽ ഒരു റോയൽ സ്യൂട്ടിനും 8 മുറികൾക്കും 6 മാസത്തേക്ക് റിസർവേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും അൽ-ഫറജ് പറഞ്ഞു.
ഈ കരാർ സൗദി ലീഗിനെ മറ്റൊരു തലത്തിലേക്ക് മാറ്റിയേക്കുമെന്നും സൗദി ക്ലബ്ബുകൾക്ക് ലോകത്തെ ഏറ്റവും വലിയ താരങ്ങളുമായി കരാറിൽ ഏർപ്പെടാനുള്ള പദ്ധതികൾ രൂപപ്പെടുമെന്നും അൽ ഫറജ് കൂട്ടിച്ചേർത്തു.
ഒരു സീസണിലേക്ക് 200 മില്യൻ യൂറോ (പരസ്യങ്ങൾ അടക്കം) എന്ന തോതിൽ രണ്ടര വർഷത്തേക്ക് ആണ് അൽ നസ്ർ റൊണാൾഡോയുമായി ഉടംബടി ഉണ്ടാക്കുന്നത് എന്നാണ് റിപ്പോർട്ട്. അത് ശരിയാണെങ്കിൽ റോണൾദോയുടെ പ്രതിദിന വരുമാനം 4.82 കോടി ഇന്ത്യൻ രൂപയായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa