മാനുഷിക,വികസന സഹായങ്ങൾ നൽകുന്നതിൽ ലോകത്ത് മുൻപന്തിയിൽ സൗദി അറേബ്യ
പാരീസ് ആസ്ഥാനമായുള്ള സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സഹായ സമിതി 2021 ൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് ഔദ്യോഗിക മാനുഷിക വികസന സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാമതെത്തിയതായി അറിയിച്ചു.
2600 കോടിയിലധികം റിയാലിന്റെ സഹായമാണ് സൗദി അറേബ്യ ചെറുകിട രാജ്യങ്ങൾക്കായി ചെയ്തിട്ടുള്ളത്.
ഈ സഹായം രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ 1.05% വരുമെന്ന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
സഹായ ദാതാക്കളായ രാജ്യങ്ങൾ അവരുടെ മൊത്ത ദേശീയ വരുമാനത്തിന്റെ 0.7% ഔദ്യോഗിക വികസന സഹായമായി നൽകണമെന്നുള്ള ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യവും കവിഞ്ഞാണ് സൗദിയുടെ സഹായം എന്നത് ശ്രദ്ധേയമാണ്.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾ ഈ മഹത്തായ നേട്ടത്തിന് സംഭാവന നൽകിയതായും ഇത് രാജ്യത്തെ അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളിൽ മുൻപന്തിയിലെത്തിച്ചതായും ഡോ:റബീഅ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa