Saturday, September 21, 2024
Top StoriesWorld

ഫേസ്ബുക് ലൈവിൽ വന്ന് കാരണം വെളിപ്പെടുത്തി ഈജിപ്ത്യൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു (വിഡിയോ)

ഫേസ്ബുക്കിൽ ലൈവിൽ വന്ന് ഈജിപ്ത്യൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. 11 മിനിറ്റ് നീണ്ടു നിൽക്കുന്ന വിഡിയോയിൽ താൻ മരിക്കാനുള്ള കാരണം വെളിപ്പെടുത്തിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

അഹമ്മദ് റമദാൻ എന്ന് പേരുള്ള ഈജിപ്ത്യൻ പൗരനാണ് ധാന്യങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത്.

കീടനാശിനി കഴിക്കുന്നതിന് മുമ്പ്, തന്റെ ജീവിതം ഇല്ലാതാക്കാൻ കാരണം ഭാര്യയാണെന്നും, അവളുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

“അത് കഴിഞ്ഞു ഹിബ, എനിക്ക് ദൈവം മതി, കാര്യങ്ങൾ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നവൻ അവനാണ്. നീ എന്റെ മക്കളെ വെറുത്തു, എന്റെ കുടുംബത്തെ വെറുത്തു.” എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് അയാൾ കീടനാശിനി കഴിച്ചത്.

വിഷം കഴിച്ച ശേഷം തളർന്നു വീണ ഇയാളെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മാനസിക പ്രശ്നങ്ങൾ ഉള്ള ആളായിരുന്നു ഇയാൾ എന്ന് റിപോർട്ടുണ്ട്.

ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q