ത്വാഇഫിലെ പൊതുഗതാഗതം ഇനി വേറെ ലെവലാകും
തായിഫിലെ പബ്ലിക് ബസ് ഗതാഗത പദ്ധതിക്കായി തായിഫ് മുനിസിപ്പാലിറ്റി 100 മില്യൺ റിയാലിന്റെ രണ്ട് കരാറുകളിൽ തിങ്കളാഴ്ച ഒപ്പുവച്ചു.
പദ്ധതി നടത്തിപ്പിനായി സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുമായി (സാപ്‌റ്റ്‌കോ) അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ആദ്യ കരാർ ഒപ്പിട്ടു.
പൊതു ബസ് ഗതാഗത ശൃംഖലയ്ക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനായി സാറാ അൽ മനാമ കമ്പനിയുമായി 360 ദിവസത്തെ രണ്ടാമത്തെ കരാറും ഒപ്പുവച്ചു.
ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളെയും ലാൻഡ്‌മാർക്കുകളെയും ബന്ധിപ്പിക്കുന്ന ഒമ്പത് പ്രധാന റൂട്ടുകളിലൂടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയിൽ 182 ബസ് സ്റ്റോപ്പുകളുണ്ടാകും. 18 മണിക്കൂർ പ്രവർത്തിക്കുന്ന 58 ബസുകളും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇത് തായിഫിലെ താമസക്കാർക്കും സന്ദർശകർക്കും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും സഹായകമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa