Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പുതിയ വിസകളിൽ പോകുന്നവർക്ക് പ്രൊഫഷൻ ടെസ്റ്റ്‌ ഇന്ത്യയിൽ നിന്ന് നടത്തും

പുതിയ തൊഴിൽ വിസകളിൽ സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് പ്രൊഫഷൻ ടെസ്റ്റ്‌ ഇന്ത്യയിൽ നിന്ന് തന്നെ നടത്താനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.

ഈ മാസാവസാനം മുതൽ സൗദിയിലേക്ക് പോകുന്ന പുതിയ തൊഴിലാളികൾ പരീക്ഷയെഴുതാൻ മുംബൈ, ഡൽഹി അസ്ഥാനങ്ങളിൽ നേരിട്ട് പോകേണ്ടി വരും.

നിലവിൽ പ്ലംബർ, ഇലക്ട്രീഷ്യൻ, ഓട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, റെഫ്രിജെറേഷൻ ആന്റ് എയർ കണ്ടീഷനിംഗ്  എന്നീ അഞ്ച് മേഖലകളിലെ ജോലികൾക്കായി  വരുന്നവർക്കാണ് പരീക്ഷയെഴുതേണ്ടത്.

വൈകാതെ മറ്റ് പ്രൊഫഷനുകളുടെയും പരീക്ഷകൾ ഇന്ത്യയിൽ വെച്ച് തന്നെ എഴുതാനുള്ള സംവിധാനം ഒരുങ്ങും.

ഇന്ത്യയിൽ പരീക്ഷയെഴുതിയവർക്ക് പിന്നീട് സൗദിയിൽ എത്തിയാൽ പരീക്ഷ എഴുതേണ്ടതില്ല എന്നത് വലിയ ആശ്വാസമാകും.

സൗദി തൊഴിൽ വിപണിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽ തൊഴിലാളികളുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന പ്രൊഫഷണൽ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും യോഗ്യതയില്ലാത്തവരുടെ ഒഴുക്ക് തടയുന്നതിനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പ്രൊഫഷണൽ പരീക്ഷ. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്