Sunday, September 22, 2024
FootballSaudi ArabiaSportsTop Stories

ഇത് ചരിത്രം; റോണാൾഡോ സൗദി ക്ലബുമായി കരാർ ഒപ്പിട്ടു; റാമോസും പട്ടികയിൽ

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ-നസ്ർ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് കരാർ ഒപ്പിട്ടതായി റിപ്പോർട്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അൽ-നസ്ർ ക്ലബ്ബിന്റെ കരാർ രണ്ട് വർഷത്തേക്കായിരിക്കുമെന്ന് മാധ്യമ വൃത്തങ്ങൾ അറിയിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പ് വാങ്ങുന്നതിനായി സൗദി ക്ലബ് പ്രതിനിധികൾ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പിഎസ്ജിയുടെ സ്പാനിഷ് വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസിനെ കൂടി ക്ലബിൽ ഉൾപ്പെടുത്താൻ അൽ നസ്ർ  ആഗ്രഹിക്കുന്നുണ്ട്.

2023-പുതുവർഷ ദിനത്തിൽ തന്നെ റോണാൾഡോ റിയാദിൽ എത്തിയേക്കും എന്നാണ് സൂചന.

പരസ്യ വരുമാനമടക്കം റോണാൾഡോയുടെ ഒരു ദിവസത്തെ മാത്രം വരുമാനം 4.5 കോടി രൂപയോളം ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്