ഹറമൈൻ ട്രെയിൻ മാർഗമുള്ള ഈ വർഷത്തെ ഹജ്ജ് ഗതാഗത ഒരുക്കങ്ങൾ അധികൃതർ വെളിപ്പെടുത്തി
ഈ വർഷത്തെ ഹജ്ജിന് നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ ഹറമൈൻ ട്രെയിൻ വഴിയുള്ള ഹജ്ജ് ഗതാഗതത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ഇരു ഹറമുകളുടെയും വിശുദ്ധ സ്ഥലങ്ങളുടെയും പ്രോഗ്രാം ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ എൻജിനീയർ യാസർ ഖവാജി വെളിപ്പെടുത്തി.
മണിക്കൂറിൽ 72,000 പേർക്ക് യാത്ര ചെയ്യാൻ സൗകര്യങ്ങൾ പര്യാപ്തമാണ്. ഹജ്ജ് വേളയിൽ 17 ട്രെയിനുകളാണ് പ്രതിദിനം സർവീസ് നടത്തുക.
കാറിൽ 4 മണിക്കൂർ സമയം ആവശ്യമാകുന്ന മക്ക മദീന റൂട്ടിൽ ട്രെയിൻ മാർഗം രണ്ടര മണിക്കൂർ കൊണ്ടെത്താൻ സാധിക്കും.
ഹറമൈൻ റെയിൽ വേക്കൊപ്പം സൗദി അറേബ്യ റെയിൽവേസ് (സാർ) കൂടി യോജിച്ചാണ് തീർഥാടകർക്ക് ഗതാഗത സൗകര്യമൊരുക്കുകയെന്നും യാസർ ഖവാജി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa