ഉമറും അലിയും വ്യാഴാഴ്ച ഇരു മെയ്യാകും
ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിന്റെയും അലിയുടെയും വേർതിരിക്കൽ ശസ്ത്രക്രിയ വ്യാഴാഴ്ച റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടക്കും.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് സർജറി നടക്കുന്നത്.
ശസ്ത്രക്രിയ വ്യാഴാഴ്ച രാവിലെ 7 മണിക്ക് നടക്കും , ഇറാഖി സയാമീസ് ഇരട്ടകളായ ഉമറും അലിയും കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മാതാപിതാക്കളോടൊപ്പം റിയാദിലെത്തിയത്. തുടർന്ന് വേർപിരിയൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ അവരെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞയാഴ്ച സൗദികളായ സയാമീസ് ഇരട്ടകളെ റിയാദിൽ വേർപിരിക്കൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയത് വിജയകരമായിരുന്നു.
കിംഗ് സൽമാൻ റിലീഫ് സെന്റർ മേധാവിയും മുൻ ആരോഗ്യാന്ത്രിയുമായ ഡോ: അബ്ദുല്ല റബീഅ ആണ് സങ്കീർണ്ണമായ വേർപിരിയൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ 32 വർഷങ്ങൾക്കുള്ളിൽ 23 രാജ്യങ്ങളിലെ 127 സയാമീസ് ഇരട്ടകളുടെ കേസുകൾ സൗദി അറേബ്യ കൈകാര്യം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa