കരിപ്പൂരിൽ പകൽ റൺ വേ അടക്കുന്നതിനാൽ ആറ് മാസത്തേക്ക് സർവിസുകൾ പുന:ക്രമീകരിച്ചു
കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേ റീകാർപറ്റിംഗ് പ്രവൃത്തികൾ നടക്കാൻ പോകുന്ന സാഹചര്യത്തിൽ ജനുവരി 15 മുതൽ വിമാന സർവീസുകളിൽ പുനക്രമീകരണം.
ജനുവരി 15 മുതൽ പകൽ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ആറ് മാസത്തേക്കാണ് സർവീസ് നിയന്ത്രണം. ഈ ആറ് മാസം പകൽ 10 മുതൽ വൈകുന്നേരം 6 വരെ പ്രവൃത്തികൾക്കായി റൺ വേ അടച്ചിടുന്നതിനാലാണിത്.
നിലവിൽ ഈ സമയത്ത് സലാല എയറിന്റെ ഒമാൻ ഫ്ലൈറ്റും എയർ ഇന്ത്യയുടെ ഡൽഹി ഫ്ലൈറ്റും ആണ് സർവീസ് നടത്തുന്നത്.
സലാല എയർ 8.10 നു കരിപ്പൂരിലെത്തി 8.55 നു മടങ്ങുന്ന രീതിയിലാണ് പുന ക്രമീകരിച്ചിട്ടുള്ളത്.
അത് പോലെ, ദൽഹി ഫ്ലൈറ്റ് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ 9.30 നും വെള്ളി, ഞായർ , ചൊവ്വ ദിവസങ്ങളിൽ 8.55 നും ആണ് ഇനി പുറപ്പെടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa