അതി സങ്കീർണ്ണമായ വേർപ്പെടുത്തൽ ഓപ്പറേഷന്റെ നാലാം ഘട്ടം ആരംഭിച്ചു
റിയാദ്: ഇറാഖീ സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും വേർതിരിക്കുന്ന അതി സങ്കീർണ്ണമായ ശസ്ത്രക്രിയയുടെ നാലാം ഘട്ടം ആരംഭിച്ചതായി ഡോ: അബ്ദുല്ല റബീഅ അറിയിച്ചു.
കുട്ടികളെ വേർപെടുത്താൻ ആറ് ഘട്ടങ്ങളിലായി 11 മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് നടക്കുന്നത്.
27-ലധികം കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ കേഡർമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്.
വളരെ സാങ്കീർണ്ണമായ ഘട്ടങ്ങളാണ് ഓപറേഷനിലുള്ളത്. കരളിനെ, പ്രത്യേകിച്ച് പിത്ത രസ നാളങ്ങളെ വേർതിരിക്കൽ ഇതിൽ പെടുന്നു.
നെഞ്ചും വയറും കുടലും ഒട്ടിച്ചേർന്ന നിലയിലാണ് ഉമറും അലിയും ജനിച്ചത്. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു ഉമറിനെയും അലിയെയും മാതാപിതാക്കളോടൊപ്പം സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദ്ദേശപ്രകാരം റിയാദിലെത്തിച്ചത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണക്ക് കുട്ടികളുടെ പിതാവ് നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa