ഇഹ്‌റാം വസ്ത്രത്തിൽ വരുന്നവർക്ക് ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് സൗജന്യ യാത്ര
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം തീർത്ഥാടകർക്കായി സൗജന്യ ഷട്ടിൽ സർവീസ് ആരംഭിച്ചു.
വിമാനത്താവളത്തിലെ ടെർമിനൽ 1ൽ നിന്ന് മക്കയിലെ മസ്ജിദുൽ ഹറാമിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതാണ് പുതിയ സർവീസെന്ന് എയർപോർട്ട് അക്കൗണ്ട് അറിയിച്ചു.
സൗജന്യ സേവനം ലഭ്യമാകാൻ ഇഹ്‌റാം വസ്ത്രം ധരിച്ചിരിക്കണം. സൗദികളാണെങ്കിൽ നാഷണൽ ഐഡിയോ വിദേശികളാണെങ്കിൽ പാസ്‌പോർട്ടോ ഹാജരാക്കുകയും വേണം.
”ഓരോ രണ്ട് മണിക്കൂറിലും രാവിലെ 10 മുതൽ രാത്രി 10 വരെ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് സർവീസ് ഉണ്ടായിരിക്കും, അതോടൊപ്പം ഓരോ രണ്ട് മണിക്കൂറിലും മക്കയിൽ നിന്ന് നിന്ന് ജിദ്ദയിലേക്കും ഉച്ചയ്ക്ക് 12 മുതൽ അർദ്ധരാത്രി 12 വരെ സർവീസ് ഉണ്ടായിരിക്കും.
എയർപോർട്ടിൽ ഫസ്റ്റ് ഫ്ലോറിൽ അക്വാറിയത്തിനടുത്തായിട്ടാണ് ട്രാൻസ്പോർട്ടേഷൻ ഏരിയ. പുതിയ സേവനം തീർഥാടകർക്ക് വലിയ അനുഗ്രഹമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa