Sunday, September 22, 2024
Saudi ArabiaSportsTop Stories

മെസ്സിയുടെ പിതാവ് റിയാദിൽ ? ബാങ്ക് അക്കൗണ്ടുകൾ കിടുങ്ങുന്ന ഡീലിന് അൽ ഹിലാൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

അർജന്റീനിയൻ സൂപർ താരം ലയണൽ മെസ്സി പ്രമുഖ സൗദി ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിട്ടേക്കുമെന്ന വാർത്തകൾക്ക് കരുത്ത് പകർന്ന് പുതിയ റിപ്പോർട്ടുകൾ.

മെസ്സിയുടെ പിതാവും ഏജന്റും കൂടിയായ ജോർജ്ജ് റിയാദിൽ അൽ ഹിലാലുമായി ചർച്ചക്ക് എത്തിയതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോക ഫുട്ബോൾ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ തുകക്കുള്ള കരാർ മെസ്സിയുമായി ഉണ്ടാക്കാനാണ് പിതാവിന്റെ ഈ ആഗമനം എന്നാണ് സൂചന.

മാധ്യമങ്ങൾ നൽകുന്ന സൂചനകൾ പ്രതി വർഷം 245 മില്ല്യൺ പൗണ്ടിന് മെസ്സിയെ അൽഹിലാൽ സ്വന്തമാക്കിയേക്കും എന്നാണ്.

ഇത്രയും വലിയ തുകക്ക് മെസ്സി കരാർ ഉറപ്പിച്ചാൽ നിലവിലെ റോണാൾഡോയുടെ  റെക്കോർഡ് പഴങ്കഥയായി മാറും.

അൽ നസ്റിൽ  നിലവിലുള്ള റോണാൾഡോക്ക് എതിരാളിയായി അൽ ഹിലാലിൽ മെസ്സിയുമെത്തിയാൽ പിന്നീട് സൗദി ക്ല്ബ്ബ ഫുട്ബോൾ ചരിത്രം തന്നെ മാറി മറിഞ്ഞേക്കും.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്