സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരം; പൊട്ടിക്കരഞ്ഞ് സുജൂദിൽ കിടന്ന് പിതാവ്: വീഡിയോ
റിയാദ്: ഇറാഖീ സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും വേർതിരിക്കുന്ന അതി സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
ഡോ: അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ 27-ലധികം കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ കേഡർമാർ എന്നിവർ ഉൾപ്പെട്ട സംഘമായിരുന്നു ഓപ്പറേഷൻ നടത്തിയത്.
വളരെ സാങ്കീർണ്ണമായ ഘട്ടങ്ങൾ നിറഞ്ഞ ഒരു ഓപറേഷനായിരുന്നു കഴിഞ്ഞതെന്ന് ഡോ: റബീഅ പറഞ്ഞു. കരളിനെ, പ്രത്യേകിച്ച് പിത്ത രസ നാളങ്ങളെ വേർതിരിക്കൽ ഇതിൽ പെടുന്നതാണ്.
നെഞ്ചും വയറും കുടലും ഒട്ടിച്ചേർന്ന ഉമറും അലിയും കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു മാതാപിതാക്കളോടൊപ്പം സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദ്ദേശപ്രകാരം റിയാദിലെത്തിക്കപ്പെട്ടത്.
ഓപ്പറേഷൻ വിജയകരമായി പൂർത്തിയായപ്പോൾ കുട്ടികളുടെ പിതാവ് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് സുജൂദിൽ വീഴുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa