Sunday, November 24, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിന് ഇമ്യൂൺ ആകേണ്ടതില്ല; ഹാജിമാരുടെ എണ്ണം സംബന്ധിച്ച് സൂചന നൽകി അധികൃതർ

ഈ വർഷത്തെ ഹജ്ജിന് ഇമ്യുൺ ആകേണ്ടതില്ലെന്നും പ്രായപരിധി നിയന്ത്രണം ഇല്ലെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഹജ്ജ് സേവനങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഡോ. അംർ അൽ-മദാഹ് അറിയിച്ചു.

കൊറോണ വ്യാപനത്തിനു മുമ്പുള്ള തീർത്ഥാടകരുടെ എണ്ണത്തിലേക്ക് മടങ്ങുന്നതിനാൽ ഈ വർഷം ഹജ്ജ് മുഴുവൻ ശേഷിയോടെയായിരിക്കും

തീർഥാടകരുടെ എണ്ണം 2019-ലേതിന് തുല്യമായിരിക്കും. എന്നാൽ അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മുമ്പത്തേക്കാൾ മികച്ചതായിരിക്കും.

വിദേശത്തുനിന്നുള്ള തീർഥാടകരുടെ ശതമാനം രാജ്യത്തെ ജനസംഖ്യയുടെ ആയിരം പേർക്ക് എന്ന നിരക്കിൽ നേരത്തെ അംഗീകരിച്ച നിരക്കായിരിക്കും.

തീർത്ഥാടകരുടെ എണ്ണം 2 മില്യൺ ആയിരിക്കും, അതിൽ 18 ലക്ഷം പേർ വിദേശത്ത് നിന്നുള്ളവരും 2 ലക്ഷം പേർ രാജ്യത്തിനുള്ളിൽ നിന്നുള്ളവരുമായിരിക്കും.

സൗദി ചാനൽ അൽ ഇഖ്ബാരിയയുമായി നടത്തിയ അഭിമുഖത്തിൽ ആണ് ഡോ: അം ർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്