Saturday, November 23, 2024
KuwaitTop Stories

കുവൈത്തിൽ കൊലപാതകക്കേസിൽ ബിദൂനി യുവാവിനെ വധ ശിക്ഷക്ക് വിധിച്ചു

കുവൈത്ത് സിറ്റി: സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബിദൂനി യുവാവിനെ ക്രിമിനൽ കോർട്ട് വധശിക്ഷക്ക് വിധിച്ചു.

ജഹ്ര ഗവർണ്ണറേറ്റിലെ ഒരു തംബിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

ഇരയെ ഹാമർ ഉപയോഗിച്ച് തലക്കടിച്ചതിന് മറ്റൊരാളെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.

യുവാക്കൾ തമ്മിലുണ്ടായ സാംബത്തിക തർക്കങ്ങൾ ആയിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്.

യുവാവിനെ തമ്പിലേക്ക് തട്ടിക്കൊണ്ട് പോയ ശേഷമായിരുന്നു മർദ്ദിച്ചത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്