സാധനങ്ങൾ കൈപ്പറ്റി പണം നൽകാതെ ഡെലിവറിമാനെ കബളിപ്പിച്ചു; സൗദി പൗരൻ അറസ്റ്റിൽ
ത്വാഇഫിൽ ഡെലിവറി പ്രതിനിധിയെ കബളിപ്പിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
സാധനത്തിന് ഓർഡർ ചെയ്ത് സെയിൽസ് പ്രതിനിധി അതുമായി വന്നപ്പോൾ സാധനം കൈപ്പറ്റി പണം നൽകാതെ രക്ഷപ്പെടുകയായിരുന്നു സൗദി പൗരൻ ചെയ്തത്.
രക്ഷപ്പെടുന്നതിനിടെ സൗദി പൗരനെ തടയാൻ ശ്രമിച്ച ഡെലിവറി മാൻ താഴെ വീണ് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
പ്രതിയെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
അതേ സമയം അപകടങ്ങൾ ചിത്രീകരിച്ച് അവ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ സൈബർ ക്രൈം വിരുദ്ധ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa