Saturday, November 23, 2024
Saudi ArabiaTop Stories

ഇന്ത്യക്കാരടങ്ങുന്ന 26 ഇഖാമ നിയമ ലംഘകരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: ഇഖാമ നിയമ ലംഘകരായ 26 പേരെ റിയാദ് പോലീസ് പിടികൂടി.

പിടിക്കപ്പെട്ടവരിൽ 15 പേർ ബംഗ്ലാദേശികളും  5 പേർ യമനികളും 3 പേർ ഇന്ത്യക്കാരും 2 പേർ പാകിസ്ഥാനികളും ഒരാൾ സുഡാനിയുമാണ്.

പട്രോളിംഗ് ഏരിയകളിൽ നിന്നും സതേൺ റിയാദിൽ നിന്നുമാണ് നിയമ ലംഘകരെ പിടികൂടിയത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അതേ സമയം ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നുണ്ട്.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്