Sunday, September 22, 2024
Dammam

വിദ്യാർത്ഥികൾക്ക് സർഗാത്മക അവസരങ്ങൾ തുറന്ന് സ്റ്റുഡന്റസ് ഇന്ത്യാ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

ദമ്മാം : സർഗ ശേഷിക്കൊപ്പം, ധാർമ്മിക മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും, സെഷനുകളും ഉൾപ്പെടുത്തി സ്റ്റുഡന്റസ് ഇന്ത്യാ ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച INSIGHT 2K23 ക്യാമ്പ് ടീൻസ് വിദ്യാർത്ഥികൾക്ക് വ്യത്യസ്തത നിറഞ്ഞ അനുഭവമായി.

വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും, ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിദ്ധ്യം നിറഞ്ഞ പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ച ക്യാമ്പിൽ കുട്ടികളുടെ 6 ഷോർട്ട് വീഡിയോകൾ ചിത്രീകരിക്കപ്പെട്ടു.

വിവിധ ഗ്രൂപ്പുകൾ 3 വിഷയങ്ങളിലായി അവതരിപ്പിക്കപ്പെട്ട ഗ്രൂപ്പ് ഡിസ്കഷൻ ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു. ഇസ്‌ലാമോഫോബിയ വിഷയമായിട്ടുള്ള ഗ്രൂപ്പ് ഡിസ്കഷനിൽ ഇസ്‌ലാമോഫോബിയക്കെതിരായി നീതി ഉയർത്തിപ്പിടിച്ചു കൊണ്ട് ശക്തമായ പ്രതികരണങ്ങൾ ഉയർത്തേണ്ടതുണ്ടെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

അതിരുകൾ ഇല്ലാത്ത ജീവിതം നാശത്തിനു കാരണമാകുമെന്ന് ‘ലിബറലിസം പേഴ്‌സണൽ ഫ്രീഡം’ എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രസന്റേഷനിൽ പറഞ്ഞു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന്റെ പരിധികൾ കുറിച്ചും ചർച്ച നടത്തുകയുണ്ടായി.

ജോഷി ബാഷ, മെഹബൂബ്, നവാഫ് അബൂബക്കർ, ശാദിയ അബ്ദുൽകരീം, ഫിദ അബ്ദുൽ അസീസ്,തിത്തു, ബസീല, നൂറാ ആസിഫ് എന്നീ സ്റ്റുഡന്റസ് ഇന്ത്യാ മെൻറ്റർമാർ കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഹഫീസുല്ല കെ വി, പി എം എ ഹമീദ്, അനസ് എടവണ്ണ, അനീസ് എടവണ്ണ എന്നിവർ അവതരിപ്പിച്ച ഐസ് ബ്രെക്കിംഗ് വിദ്യാർഥികൾക്ക് ആവേശമായി. ഫൈസൽ അബൂബക്കർ, അമീൻ വി ചൂനൂർ, നാസ്നിൻ സിനാൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.

ഭ്രൂണം മുതൽ ഒരു മനുഷ്യന്റെ വ്യത്യസ്ത അവസ്ഥകൾ വരച്ചു കാട്ടുന്ന ചിത്രങ്ങളും, ക്ലേ മോഡലിംഗും ക്യാമ്പിൽ നിർമ്മിച്ച് പ്രദര്ശിപ്പിക്കപ്പെട്ടു. ഔട്ഡോർ ഗെയിമുകൾക്ക് പുറമെ അഭിനയശേഷി പരിശോധിക്കുന്ന മത്സരങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തി. ഷെരീഫ് കൊച്ചി, സിദ്ധീക്ക് ആലുവ, സുബൈർ പുല്ലാളൂർ എന്നിവർ ക്യാമ്പ് ഫയർ, കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നാഹിൽ, നിഹ്‌ല എന്നിവരുടെ കാലിഗ്രഫി പ്രദർശനം വേദിയിൽ അരങ്ങേറി.ബിനാൻ ബഷീർ, ശബീർ ചാത്തമംഗലം, സമീയുള്ള, ശബ്ന അസീസ്, സാലിഹ്, സാദത്ത്, സുഫൈദ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി. തനിമ ദമ്മാം പ്രസിഡന്റ് മുഹമ്മദലി പീറ്റയിൽ ഉൽഘാടനം നിർവഹിച്ചു.

മുഹമ്മദ്‌ കോയ, സിനാൻ, അഷ്‌കർ ഖനി എന്നിവർ ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും, ഉപഹാരങ്ങളും സമ്മാനിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q