സൗദി എയർലൈൻസ് ടിക്കറ്റിനോടൊപ്പം 96 മണിക്കൂർ വിസയും ലഭിക്കുന്ന സംവിധാനം ഉടൻ
സൗദി എയർലൈൻസ് ടിക്കറ്റിനോടൊപ്പം 96 മണിക്കൂർ സൗദി അറേബ്യ സന്ദർശിക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്ന് സൗദിയ വാക്താവ് അബ്ദുല്ല ശഹ്രാനി.
രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി.
സൗദി എയർലൈൻസ് ടിക്കറ്റ് പർച്ചേസ് ചെയ്യുമ്പോൾ തന്നെ കൂട്ടത്തിൽ വിസയും ഇഷ്യു ചെയ്യാനുള്ള സംവിധാനം സൗദിയ പ്ലാറ്റ്ഫോം ഒരുക്കും.
നിലവിൽ സൗദിയിൽ ഏത് വിസയിലെത്തിയാലും ഉംറ നിർവ്വഹിക്കാൻ സാധിക്കുമെന്നതിനാൽ ഉംറ ഉദ്ദേശിക്കുന്നവരെയും ഇതിലൂടെ ആകർഷിക്കാനാകും.
അതോടൊപ്പം സൗദിയിലെവിടെയും സന്ദർശിക്കാൻ സന്ദർശകർക്ക് സാധിക്കുമെന്നതിനാൽ നാല് ദിവസത്തെ വിസ എടുക്കുന്ന സഞ്ചാരികളുടെ എണ്ണവും കൂടിയേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa