സൗദിയിൽ പെട്രോളിൽ മായം ചേർത്ത മലയാളികൾക്ക് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു
മക്ക: പെട്രോളിൽ മായം ചേർത്ത രണ്ട് മലയാളികളെയും രണ്ട് സൗദി പൗരന്മാരെയും മക്ക ക്രിമിനൽ കോടതി ശിക്ഷിച്ചു.
പെട്രോൾ പമ്പിന്റെ ഉടമസ്ഥനാണ് പ്രതികളിൽ ഒരാളായ സൗദി പൗരൻ. രണ്ടാമത്തെ സൗദി പൗരൻ നടത്തിപ്പുക്കാരനാണ്.
പിഴയും പെട്രോൾ പമ്പ് രണ്ടാഴ്ചത്തേക്ക് അടച്ചിടലും ആണ് ശിക്ഷ. അതോടൊപ്പം ശിക്ഷാ വിധി പ്രതികളുടെ ചെലവിൽ രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും വിധിയുണ്ട്.
മായം ചേർത്ത ഇന്ധനം ഉപയോഗിച്ചത് മൂലം കേടായ വാഹനങ്ങൾ പ്രതികളുടെ സ്വന്തം ചെലവിൽ നന്നാക്കുകയും വേണം.
സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾ ബലാഗ് തിജാരി ആപ് വഴിയോ 1900 എന്ന നമ്പർ വഴിയോ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa