Sunday, September 22, 2024
Saudi ArabiaSportsTop Stories

രണ്ട് ഗോൾ നേടി റോണാൾഡോ; ആവേശത്തിമിർപ്പിൽ കിംഗ് ഫഹദ് സ്റ്റേഡിയം

റിയാദ് സീസൺ കപ്പിലെ ആവേശകരമായ മത്സരത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ പിഎസ്ജിയും സൗദി ആൾ സ്റ്റാർ ഇലവനും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചു.

പിഎസ്ജിക്കായി കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ മെസ്സി ഗോൾ സ്കോർ ചെയ്തപ്പോൾ അൽ നസ്ർ അൽഹിലാൽ ആൾ സ്റ്റാർ ഇലവനു വേണ്ടി റൊണാൾഡോ പെനാൽട്ടിയിലൂടെ ഗോൾ മടക്കി.

39 ആം മിനുട്ടിൽ ബെർനാട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പിഎസ്ജിയെ അത് തളർത്തിയില്ല. എംബാപ്പെയുടെ പാസിലൂടെ മാർക്കിന്വേസ് പിഎസ്ജിയുടെ ലീഡ് ഉയർത്തി.

എന്നാൽ ആദ്യ പകുതി തീരാൻ സമയം റോണാൾഡോ ഒരു മനോഹരമായ മടക്കഗോൾ നേടി സൗദി ആൾ സ്റ്റാർ ഇലവനെ പിഎസ്ജിക്കൊപ്പമെത്തിച്ചു.

സൗദി ക്ലബിൽ ചേർന്ന ആദ്യ മത്സരത്തിൽ തന്നെയാണ് റോണാൾഡോ രണ്ട് ഗോളുകൾ നേടിയത് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്