പച്ച പുതച്ച് സൗദിയിലെ മലനിരകൾ; വാരാന്ത്യ അവധി ചിലവഴിക്കാൻ സന്ദർശകർ ഒഴുകിയെത്തുന്നു (വീഡിയോ)
ഒരു മാസത്തോളമായി ഇടവിട്ട് പെയ്ത മഴയിൽ മുളച്ചുപൊന്തിയ പച്ചപ്പുല്ലുകളാൽ ഹരിത വർണ്ണമണിഞ്ഞു നിൽക്കുകയാണ് സൗദിയിലെ മലനിരകൾ.
മക്ക പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ പച്ച പുതച്ചു കിടക്കുന്ന മലകളുടെ താഴ്‌വരകളിൽ സമയം ചിലവഴിക്കാൻ എത്തുന്ന സന്ദർശകരുടെ തിരക്കാണിപ്പോൾ.
വാരാന്ത്യ അവധിയായ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും നിരവധി പേരാണ് ജിദ്ദ മക്ക റോഡിന് ഇരുവശത്തുമുള്ള മലകളുടെ താഴ്‌വരകളിലേക്ക് ഈ അപൂർവ്വ പ്രതിഭാസം കാണാൻ ഒഴുകിയെത്തുന്നത്.
ഐൻ ഷംസ്, അൽ-ബർസ, അൽ-ബൈദ, തുടങ്ങിയ സ്ഥലങ്ങളിൽ കാലാവസ്ഥ ആസ്വദിക്കാൻ പ്രദേശവാസികൾ കൂട്ടത്തോടെ ഒഴുകിയെത്തി. കൂടാതെ ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ധാരാളം പേർ ഈ സ്ഥലങ്ങളിലേക്ക് വാരാന്ത്യ അവധി ചിലവഴിക്കാൻ എത്തുന്നുണ്ട്.
മലയാളികളടക്കം നിരവധി പേരാണ് പച്ച പുതച്ചു കിടക്കുന്ന മലനിരകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വലിയ തോതിൽ മഴ പെയ്തതിനെ തുടർന്നാണ് വരണ്ടു കിടന്നിരുന്ന മരുഭൂമി വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.
ജിദ്ദ മക്ക എക്സ്പ്രസ്സ് ഹൈവേയുടെ ഇരുവശത്തുമുള്ള മലകൾക്കും ഇപ്പോൾ പച്ച നിറമാണ്. ഇതിന് പുറമെ തുടർച്ചയായി പെയ്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്, ഇത്തരം സ്ഥലങ്ങളിലേക്കും ആളുകൾ എത്തുന്നുണ്ട്.
വീഡിയോ കാണാം👇
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa