Sunday, September 22, 2024
FootballSaudi ArabiaSportsTop Stories

അബൂബക്കറിന് യാത്രാമംഗളം നേർന്ന് അൽ നസ്ർ

റിയാദ്: അൽ നസ്ർ താരം വിൻസന്റ് അബൂബക്കറിന് അൽ നസ്ർ ക്ലബ് ഔദ്യോഗികമായി യാത്രാ മംഗളം നേർന്നു.

“Thank you, Vincent , We wish you all the best” എന്നാണ് അൽ നസ്ർ അബൂബക്കറിന് ഔദ്യോഗികമായി യാത്രയയപ്പ് നൽകി ട്വീറ്റ് ചെയ്തിട്ടുള്ളത്.

റോണാൾഡോ വന്നതോടെ സൗദി ലീഗിൽ ഒരു ക്ലബിന് ഉൾക്കൊള്ളിക്കാവുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണത്തിനുള്ള നിയമം പാലിക്കുന്നതിനായി അബൂബക്കറുമായുള്ള കരാർ അൽ നസ്ർ അവസാനിപ്പിക്കുമെന്ന് മാധ്യമങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇപ്പോൾ അബൂബക്കർ ഒഴിവായതോടെ ക്രിസ്റ്റാനോ റൊണാൾഡോക്ക് അൽ നസ്റിന്റെ അടുത്ത കളിയിൽ ഇറങ്ങാൻ സാധിക്കും.

ഞായറാഴ്ച സൗദി സമയം രാത്രി 11 മണിക്കാണ് അൽ നസ്ർ ഇത്തിഫാഖിനെ റിയാദ് മർസൂൽ പാർക്കിൽ വെച്ച് നേരിടുക.

അതേ സമയം കാമറൂൺ താരം വിൻസന്റ് അബൂബക്കർ അൽ നസ്ർ വിട്ടതോടെ അടുത്ത തട്ടകമായി തുർക്കിയിലെ ബെസിക്റ്റാസ് ക്ലബുമായി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്.

നേരത്തെയും വിൻസന്റ് അബൂബക്കർ ബെസിക്റ്റാസിനു വേണ്ടി കളിച്ചിരുന്നു. പുതിയ കരാർ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ബ്രസീലിനെ കാമറൂൺ തോൽപ്പിച്ച കഴിഞ്ഞ ലോകക്കപ്പിലെ മത്സരത്തിൽ കാമറൂണിന്റെ വിജയ ഗോൾ നേടിയതിലൂടെയും സന്തോഷപ്രകടനം നടത്തിയപ്പോൾ ജഴ്സി ഊരിയതിന് റെഡ് കാർഡ് കിട്ടി പുറത്തായതിലൂടെയും അബൂബക്കർ ശ്രദ്ധേയനായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്