Friday, April 11, 2025
Saudi ArabiaTop Stories

റിയാദ് ബോളിവാർഡിൽ ചുറ്റിക്കറങ്ങി ഇന്ത്യൻ സൂപ്പർ സ്റ്റാർ ; വീഡിയോ

റിയാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചൻ റിയാദിലെ ബോളിവാർഡ് വേൾഡ് പ്രദേശം സന്ദർശിക്കുകയും ഇന്ത്യയുമായി ബന്ധപ്പെട്ട മേഖലകളിലും പരിപാടികളിലും മറ്റ് നിരവധി പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിലും സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു.

അമിതാഭ് ബച്ചനോടൊപ്പം മകൻ അഭിഷേക് ബച്ചനും വിനോദ അതോറിറ്റിയിലെ നിരവധി ഉദ്യോഗസ്ഥരും മറ്റും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അൽ നസ്ർ-അൽ ഹിലാൽ സ്റ്റാർസും പിഎസ്ജിയും തമ്മിലുള്ള റിയാദ് സീസൺ കപ്പ് മത്സരം വീക്ഷിക്കാൻ ബച്ചൻ എത്തിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരടങ്ങിയ മത്സരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അമിതാഭ് ബച്ചൻ ഒരു ട്വീറ്റിൽ സന്തോഷം പ്രകടിപ്പിക്കുകയും അതിനെ “അവിശ്വസിനീയം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മറ്റും ബോളിവാർഡിൽ ചുറ്റിക്കറങ്ങുന്നതിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്