Sunday, September 22, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

മലപ്പുറം സ്വദേശി സൗദിയിലെ അൽബാഹയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കർ ആണ് മരിച്ചത്.

മഖ് വയിലെ ഒരു മീൻ കടയിൽ ജീവനക്കാരനായിരുന്ന അബൂബക്കറിനെ നെഞ്ച് വേദനയെത്തുടർന്ന് മഖ് വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി അൽബാഹ കിംഗ് ഫഹദ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബൂബക്കറിന്റെ മകനും സഹോദരനും അൽബാഹയിലുണ്ട്. മയ്യിത്ത് അൽബാഹ ജനറൽ ഹോസ്പിറ്റലിൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്