Sunday, September 22, 2024
Saudi ArabiaTop Stories

ഒരേ കൊമേഴ്സ്യൽ രെജിസ്റ്റ്രിക്ക് കീഴിലുള്ള തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം ഓട്ടോമാറ്റിക്കായി നടക്കും

റിയാദ്: ഒരേ വാണിജ്യ രജിസ്‌ട്രിയുള്ള സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ കൈമാറ്റം ഓട്ടോമാറ്റിക്കായി നടക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു.

ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികളിൽ അവലോകനം ചെയ്യുന്ന കാര്യങ്ങളും അധികൃതർ വ്യക്തമാക്കി.

മുൻ ഉടമയുടെ ഫയൽ നടപടിക്രമത്തിലുള്ളതിലേക്ക് മാറ്റൽ, പുതിയ ഉടമയ്‌ക്കായി ഒരു ഫയൽ തുറക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം സൗദിയിലെ തൊഴിൽ വിപണിയിലെ വനിതാ സാന്നിദ്ധ്യം 37% ശതമാനമായതായി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്