Sunday, September 22, 2024
Saudi Arabia

സൗദിയിൽ മലയാളിയെ തമിഴ്നാട് സ്വദേശി കുത്തിക്കൊലപ്പെടുത്തി

സൗദിയിലെ ജുബൈലിൽ മലപ്പുറം സ്വദേശിയെ തമിഴ്നാട് സ്വദേശി കുത്തിക്കൊലപ്പെടുത്തി.

പുലാമന്തോൾ കട്ടുപ്പാറ സ്വദേശി പൊരുതിയിൽ വീട്ടിൽ മുഹമ്മദലിയാണ് (58) തമിഴ്നാട് സ്വദേശി മഹേഷിനാൽ കൊല ചെയ്യപ്പെട്ടത്.

ഇരുവരും ഒരേ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഉച്ച മയക്കത്തിലായിരുന്ന  മുഹമ്മദലിയെ പ്രതി കുത്തുകയായിരുന്നു.

കൊല നടത്തിയ മഹേഷ്‌ പിന്നീട് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹേഷ്‌ ഒരാഴ്ചയായി വിഷാദ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും കമ്പനി അവധി നൽകിയിരിക്കുകയുമായിരുന്നു.

മുഹമ്മദലിയുടെ മരണ വാർത്ത മലയാളി സമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്നതാണ് മുഹമ്മദലിയുടെ കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്