സൗദിയിൽ ഒരു സ്പോൺസർ തന്റെ വിദേശ തൊഴിലാളിയുടെ എന്തെല്ലാം ചിലവുകൾ വഹിക്കണം ? വിശദീകരണം നൽകി മന്ത്രാലയം
സൗദി നിയമ പ്രകാരം ഒരു സ്പോൺസർ തന്റെ വിദേശ തൊഴിലാളിയുടെ ഏതെല്ലാം ചെലവുകൾ വഹിക്കണമെന്നത് സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
വിദേശ തൊഴിലാളിയെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, അവ പുതുക്കുന്നതിനുള്ള ഫീസ് എന്നിവയെല്ലാം സ്പോൺസർ വഹിക്കണം.
അതോടൊപ്പം ഇഖാമ, വർക്ക് പെർമിറ്റ് എന്നിവ പുതുക്കുന്നത് വൈകിപ്പിച്ചാൽ അതിനുള്ള പിഴയും സ്പോൺസർ തന്നെ വഹിക്കണം.
പുറമെ സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം അവസാനിച്ചതിന് ശേഷം തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റും സ്പോൺസർ വഹിക്കണം.
കൂടാതെ പ്രൊഫഷൻ മാറ്റുന്നതിനും നാട്ടിലേക്ക് പോയി മടങ്ങാനുള്ള റി എൻട്രി ഫീസും തൊഴിലുടമ തന്നെ വഹിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ കരാർ അവസാനിപ്പിക്കുംബോൾ, ജോലിയിൽ ചേർന്ന തീയതി, തൊഴിൽ കരാറിന്റെ അവസാന ഡേറ്റ്, ലാസ്റ്റ് സാലറി എന്നിവ സൂചിപ്പിക്കുന്ന ഒരു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കാൻ ജീവനക്കാരന് അർഹതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa