Sunday, September 22, 2024
Saudi ArabiaTop Stories

ഉപ്പയുടെ ഖബിടം കാണാൻ വറ്റാത്ത കണ്ണീരുമായി അവർ എത്തി

മക്ക: കൊറോണ രൂക്ഷമായ സമയത്ത് ഗൾഫിൽ മരണപ്പെട്ട നിരവധി പ്രവാസികളുണ്ട്.  അത്തരത്തിൽ മരിച്ച പ്രവാസികളെ മറവ് ചെയ്യാനായി സ്വന്തം ജീവൻ പോലും വക വെക്കാതെ ഇറങ്ങിത്തിരിച്ച നിരവധി മലയാളി സാമൂഹിക പ്രവർത്തകരെ ഈ സന്ദർഭത്തിൽ ഓർക്കുന്നു. മക്കയിലെ സാമൂഹിക പ്രവർത്തകരിൽ പ്രമുഖനായ മുജീബ് പൂക്കോട്ടോരും കോവിഡ് സമയത്ത് വലിയ സേവനങ്ങൾ ചെയ്ത വ്യക്തിത്വമാണ്.

കോവിഡ് സമയത്ത് മരിച്ച മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയെ മുജീബിന്റെ നേതൃത്വത്തിൽ മക്കയിൽ മറവ് ചെയ്തിരുന്നു. ഇപ്പോൾ ആ മരിച്ച വ്യക്തിയുടെ കുടുംബം മക്കയിൽ ഉംറക്കെത്തിയപ്പോൾ പിതാവിന്റെ ഖബർ കാണാൻ പോയ അനുഭവം മുജീബ് പങ്ക് വെച്ചത് ഏറെ ഹൃദയസ്പർശിയായിരിക്കുകയാണ്. മുജീബിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ വായിക്കാം.

“കോവിഡ് കാലത്തും അല്ലാതെയുമായി നിരവധി മയ്യിത്തുകൾ ഏറ്റുവാങ്ങി മക്കയിലെ ജന്നത്തുൽ മുഅല്ലയിലും , ശറായയിൽ ഉള്ള രണ്ട് ഖബർസ്ഥാനിലും ഖബറടിക്കിയിട്ടുണ്ട്. ഖബറടക്കി കഴിഞ്ഞാൽ ബന്ധുക്കൾക്ക് ഖബർസ്ഥാനിന്റെ പേരും ബ്ലോക്ക് നമ്പറും ഖബർനമ്പറും കൊടുക്കാറുമുണ്ട്..ബന്ധപ്പെട്ടവർ ഹജ്ജിനോ, ഉംറക്കോ വിശുദ്ധഭൂമിയിൽ എത്തിയാൽ അവർക്ക് ഖബറിടം വന്ന് കണ്ട് പ്രാർത്ഥിക്കാൻ വേണ്ടി. അങ്ങിനെ കൈമാറി വർഷങ്ങൾക്ക് ശേഷമാണെങ്കിലും എന്നെ വിളിച്ച് ഖബർ കാണിച്ച് തരാൻ പറയാറുമുണ്ട്. അങ്ങിനെ പല ബന്ധുക്കളെയും സ്നേഹിതൻമാരേയും, കൊണ്ട്പോകാറുമുണ്ട്.ആ സന്ദർഭങ്ങൾ വിവരിക്കാൻ കഴിയാത്ത മണിക്കുറുകൾ ആയിരിക്കും.                            

കോവിഡ് മഹാമാരി കാലത്ത് വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പിൽ അലിഹസ്സൻ എന്നവർ മരണപ്പെട്ടിരുന്നു. അറഫയിലുഉള്ള കോവിഡ് സെന്ററിൽ നിന്നും ഞാൻ മയ്യിത്ത് ഏറ്റുവാങ്ങി. മുഹാജിരീൻ പള്ളിയിൽ കൊണ്ട് പോയി കഫൻ ചെയ്ത് ശറായയിൽ ഉള്ള പുതിയ ഖബർസ്ഥാനിൽ മറവ് ചെയ്തിരുന്നു. ബന്ധുക്കൾക്ക് മറവ് ചെയ്ത സ്ഥലവും ഖബർ നമ്പറും കൊടുക്കുകയും ചെയ്തിരുന്നു.

അലിഹസ്സൻ സാഹിബിന്റെ ഭാര്യയും മക്കളും നാഷണൻ പൊളിറ്റിക്ക്സ് ഗ്രൂപ്പിന്റെ  [CESS] സഹായത്തോടെ ഉംറ നിർവ്വഹിക്കാൻ എത്തുന്നുണ്ട് എന്നും അവർക്ക് അലിഹസ്സൻ സാഹിബിന്റെ ഖബറിടം ഒന്ന് കാണിച്ച് കൊടുക്കണമെന്നും പ്രിയ സ്നേഹിതനും വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും നാഷണൽപൊളിറ്റിക്ക്സ്ഗ്രൂപ്പിന്റെ ചീഫ് അഡ്മിനുമായ  പുള്ളാട്ട് ഷംസു അറിയിച്ചിരുന്നു .

“ഞങ്ങൾ മക്കയിൽ എത്തി ഉംറകർമ്മം കഴിഞ്ഞു..ഇനി ഉപ്പയുടെ ഖബറിടം ഒന്ന് കാണണം. മക്കളുടെ വാട്സ് ആപ് സന്ദേശം എത്തി. കൂടെ അന്ന്ഞാൻ പറഞ്ഞ് കൊടുത്തതുപോലെ                                          ഖബറടക്കിയ സ്ഥലവും, ഖബറിന്റെ നമ്പറും..ഒരു ചെറിയ കടലാസിൽ എഴുതി അതും എനിക്ക് ഫോട്ടോ എടുത്തു അയച്ചു തന്നു.

ആ മെസേജിലേക്ക് കുറെ സമയംഞാൻ നോക്കിനിന്നുപ്പോയി..  പ്രവാസിയായ നമുടെ ആകെ ബാലൻസ് ആ തുണ്ടുകടലാസ് ആണ് എന്ന് ഓർത്തു പോയി. ഹറമിന് അടുത്തുള്ള താമസ്ഥലത്ത് പോയി ആ കുടുംബത്തെ വാഹനത്തിൽ കയറ്റി നേരേ ശറായ ഖബർസ്ഥാനിലേക്ക് പോയി. ഭാര്യയും മൂന്ന് പെൺമക്കളും , ഒരാൺകുട്ടിയും. ഖബർസ്ഥാനിന്റെ ഗേറ്റിന്അടുത്ത് കൊണ്ട്പ്പോയി വാഹനംനിർത്തി… നിർത്തിയഉടനെതന്നെ തേങ്ങലുകൾ പിൻ സീറ്റിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.. മക്കളെയും ഭാര്യയെയും ഖബർകാണാവുന്ന രീതിയിൽ ചുറ്റ്മതിലിന് പുറത്ത്നിർത്തി. മകനെയും കൂട്ടി ഖബറിന് അടുത്തേക്ക് പോയി..ബ്ലോക്ക് 5 ൽ 721 മത്തെ ഖബർ മകൻ ദുൽകിഫ്‌ലി ക്ക് കാട്ടികൊടുത്തു.

മകൻ ഏറെസമയം ഖബറിന്അടുത്ത് ചിലവഴിച്ചു..വേദനകൾ കടിച്ച് അമർത്തി കണ്ണുനീർ കുതിർന്ന മകനെ ഖബർസ്ഥാനിൽ നിന്നും പുറത്തേക്ക്കൊണ്ട് വന്നു. ഉമ്മയുടെ യും സഹോദരിമാരുടെയും അടുത്ത് എത്തിയ ഏകമകൻ നിയന്ത്രണം വിട്ട് വാവിട്ട്കരയുന്ന ഉമ്മയെയും സഹോദരിമാരേയും നിയന്ത്രിക്കാൻ പാട്പ്പെട്ടു..ഉപ്പയുടെയുടെ അടുത്തേക്ക് വീണ്ടും ഞാൻ കൊണ്ട് വരാംഎന്ന് പറഞ്ഞ് സമാധാനപ്പെടുത്തി..ഒരു വിധം മക്കളെയും ഭാര്യയെയും വാഹനത്തിൽ കയറ്റി. താമസ്ഥലത്ത് എത്തിച്ചു. എന്ത്പറഞ്ഞ് സമാധാനപ്പെടുത്തുമെന്ന് അറിയതെ വല്ലാത്തഒരു ഒരുഅവസ്ഥയിൽ ആയി ഇന്നെലത്തെ മണിക്കൂറുകൾ.

അലിഹസ്സൻ സാഹിബിനും.കോവിഡ് കാലത്ത് മരണപ്പെട്ട മുഴുവൻ പേർക്കും.ശഹീദിന്റെ പ്രതിഫലംനൽകി നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”.
✍🏻മുജീബ് പൂക്കോട്ടൂർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്