മോഡ്രിച്ചും അൽ നസ്റിലേക്ക്
റിയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചും അൽ നസ്ർ ക്ലബിൽ ചേരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
40 മില്യൺ യൂറോക്കാണ് രണ്ട് സീസണിലേക്ക് താരവുമായി അൽ നസ്ർ ധാരണയുണ്ടാക്കുന്നത് എന്നാണ് റിപ്പോർട്ട്.
റിയൽ മാഡ്രിഡുമായി ജൂണിൽ കരാർ അവസാനിക്കുന്ന മോഡ്രിച്ച് ക്ലബിൽ തുടരാൻ സാധ്യതയില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മോഡ്രിച്ചുമായുള്ള കരാർ പൂർത്തിയാക്കുന്നതിൽ അൽ-നസ്ർ വിജയിച്ചാൽ മാഡ്രിഡിലെ മുൻ സഹ കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഒരിക്കൽ കൂടി ഒരുമിക്കാൻ മോഡ്രിച്ചിനാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa